Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manipal Group

ബൈജൂസിനെ ഏറ്റെടുക്കാൻ എം​​ഇ​​എം​​ജി​​

മുംബൈ: ക​​ട​​ക്കെ​​ണി​​യി​​ൽ​​പ്പെ​​ട്ട് പാ​​പ്പ​​ര​​ത്ത ന​​ട​​പ​​ടി​​ക​​ൾ നേ​​രി​​ടു​​ന്ന മ​​ല​​യാ​​ളി സം​​രം​​ഭ​​ക​​ൻ ബൈ​​ജു ര​​വീ​​ന്ദ്ര​​ന്‍റെ എ​​ഡ്ടെ​​ക് ക​​ന്പ​​നി​​യാ​​യ ബൈ​​ജൂ​​സി​​ന്‍റെ മാ​​തൃ​​ക​​ന്പ​​നി​​യാ​​യ തി​​ങ്ക് ആ​​ൻ​​ഡ് ലേ​​ണി​​നെ ഏ​​റ്റെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മ​​റി​​യി​​ച്ച് മ​​ണി​​പ്പാ​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ ഗ്രൂ​​പ്പ് (എം​​ഇ​​എം​​ജി​​). ബൈ​​ജൂ​​സി​​നെ പൂ​​ർ​​ണ​​മാ​​യി ഏ​​റ്റെ​​ടു​​ക്കാ​​നാ​​ണ് മ​​ണി​​പ്പാ​​ൽ ഗ്രൂ​​പ്പ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തി​​നാ​​യു​​ള്ള താ​​ത്പ​​ര്യ​​പ​​ത്രം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ബൈ​​ജൂ​​സി​​ന്‍റെ ഉ​​പ​​ക​​ന്പ​​നി​​യാ​​യ ആ​​കാ​​ശ് എ​​ജ്യൂ​​ക്കേ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ​​സി​​ന്‍റെ പ്ര​​ധാ​​ന ഓ​​ഹ​​രി​​യു​​ട​​മ​​ക​​ളാ​​ണ് മ​​ണി​​പ്പാ​​ൽ ഗ്രൂ​​പ്പ്. നി​​ല​​വി​​ൽ ഡോ. ​​ര​​ഞ്ജ​​ൻ പൈ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എം​​ഇ​​എം​​ജി​​ക്ക് 58 ശ​​ത​​മാ​​നം പ​​ങ്കാ​​ളി​​ത്തം ആ​​കാ​​ശി​​ലു​​ണ്ട്. നി​​ല​​വി​​ൽ തി​​ങ്ക് ആ​​ൻ​​ഡ് ലേ​​ണി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള ആ​​കാ​​ശി​​ന്‍റെ 25% ഓ​​ഹ​​രി​​ക​​ൾകൂ​​ടി സ്വ​​ന്ത​​മാ​​ക്കു​​ക ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പു​​തി​​യ നീ​​ക്കം.

തി​​ങ്ക് ആ​​ൻ​​ഡ് ലേ​​ണി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ച്ച് വാ​​യ്പ​​ത്തു​​ക വീ​​ണ്ടെ​​ടു​​ക്കാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട റ​​സൊ​​ല്യൂ​​ഷ​​ൻ പ്ര​​ഫ​​ഷ​​ണ​​ൽ ശൈ​​ലേ​​ന്ദ്ര അ​​ജ്മേ​​റ, ഓ​​ഹ​​രി​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ൻ താ​​ത്​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് താ​​ത​​്പ​​ര്യ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കാ​​ൻ അ​​നു​​വ​​ദി​​ച്ച സ​​മ​​യം ഈ മാസം 13 വ​​രെ​​യാ​​ണ്. എം​​ഇ​​എം​​ജി മാ​​ത്ര​​മേ താ​​ത്​​പ​​ര്യ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ള്ളൂ എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

2021ലാ​​ണ് ആ​​കാ​​ശ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​നെ ബൈ​​ജൂ​​സ് 95 കോ​​ടി ഡോ​​ള​​റി​​ന് ഏ​​റ്റെ​​ടു​​ത്ത​​ത്. കോ​​വി​​ഡ​​ന​​ന്ത​​രം ബൈ​​ജൂ​​സി​​ന്‍റെ ബി​​സി​​ന​​സു​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ബൈ​​ജൂ​​സി​​ന് ഭൂ​​രി​​ഭാ​​ഗം ഓ​​ഹ​​രി​​ക​​ളും കൈ​​വ​​ശം വ​​യ്ക്കാ​​നാ​​യി​​ല്ല. പി​​ന്നീ​​ട് 2023 മേ​​യി​​ൽ ബൈ​​ജൂ​​സ് അ​​മേ​​രി​​ക്ക​​ൻ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ ഡേ​​വി​​ഡ്സ​​ണ്‍ കെം​​പ്ന​​റി​​ൽ നി​​ന്ന് ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ ന​​ൽ​​കി 2,000 കോ​​ടി രൂ​​പ വാ​​യ്പയെ​​ടു​​ത്തു.

ആ ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ലാ​​ണ് ഡോ. ​​ര​​ഞ്ജ​​ൻ പൈ ​​ആ​​കാ​​ശി​​ൽ 1,400 കോ​​ടി രൂ​​പ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്. കെം​​പ്ന​​റി​​ൽ നി​​ന്ന് ബൈ​​ജൂ​​സി​​ന്‍റെ ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ വാ​​ങ്ങി​​യാ​​യി​​രു​​ന്നു ഇ​​ത്. 2024 ജ​​നു​​വ​​രി​​യി​​ൽ ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ ഇ​​ക്വി​​റ്റി​​ക​​ളാ​​ക്കി മാ​​റ്റി മ​​ണി​​പ്പാ​​ൽ 40 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​മാ​​യി ആ​​കാ​​ശി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളാ​​യി.

പി​​ന്നീ​​ട് ബ്ലാ​​ക്ക്സ്റ്റോ​​ണ്‍, ആ​​കാ​​ശി​​ന്‍റെ സ്ഥാ​​പ​​ക​​ൻ ജെ.​​സി. ചൗ​​ധ​​രി എ​​ന്നി​​വ​​രി​​ൽ​​നി​​ന്ന് 11.12 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾകൂ​​ടി സ്വ​​ന്ത​​മാ​​ക്കി. നി​​ല​​വി​​ൽ റ​​സൊ​​ല്യൂ​​ഷ​​ൻ പ്ര​​ഫ​​ഷ​​ണ​​ൽ മു​​ഖേ​​ന​​യു​​ള്ള ഓ​​ഹ​​രിവി​​ല്​​പ​​ന​​യി​​ൽ തി​​ങ്ക് ആ​​ൻ​​ഡ് ലേ​​ണി​​ന്‍റെ മു​​ഴു​​വ​​ൻ ഓ​​ഹ​​രി​​ക​​ൾ​​ക്കോ ആ​​കാ​​ശ്, മ​​റ്റ് ഉ​​പ​​സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ജി​​യോ​​ജി​​ബ്ര, വൈ​​റ്റ്ഹാ​​റ്റ് ജൂ​​ണി​​യ​​ർ, ടോ​​പ്പ​​ർ തു​​ട​​ങ്ങി​​യ​​വ​​യ്ക്കാ​​യോ അ​​പേ​​ക്ഷി​​ക്കാം. ഇ​​തി​​ൽ ആ​​കാ​​ശി​​ന്‍റെ പൂ​​ർ​​ണ നി​​യ​​ന്ത്ര​​ണം സ്വ​​ന്ത​​മാ​​ക്കു​​ക ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഡോ.​​ ര​​ഞ്ജ​​ൻ പൈ​​യു​​ടെ നീ​​ക്ക​​ങ്ങ​​ളെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

Latest News

Corehub Up